മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല: ഹൈക്കോടതി

Posted on: May 22, 2015 1:17 pm | Last updated: May 23, 2015 at 12:10 am

kerala high court picturesകൊച്ചി: മാവോയിസ്റ്റാകുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി നിരീക്ഷണം. മാവോയിസ്റ്റ് വേട്ടയ്ക്കു നിയോഗിച്ചിരിക്കുന്ന തണ്ടര്‍ബോള്‍ട്ട് സേന പീഡിപ്പിച്ചുവെന്നാരോപിച്ചുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. വയനാട് വെള്ളമുണ്ട കോറോം സ്വദേശിയായ ശ്യാം ബാലകൃഷ്ണന്റെ ഹര്‍ജി പരിഗണിച്ചപ്പോളാണു കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ശ്യാമിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്‍കുവാനും ഉത്തരവിട്ടു.

മാവോയിസ്റ്റ് അനുഭാവിയാണെന്ന് ആരോപിച്ചു ശ്യാമിനെ പോലീസ് നിരന്തരം കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചതിനെ തുടര്‍ന്നാണു ശ്യാം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മാവോയിസ്റ്റാണെന്ന പേരില്‍ മാത്രം ഒരാളേയും തടങ്കലില്‍ വെക്കരുതെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെ മാത്രമേ ഇത്തരത്തില്‍ തടങ്കലില്‍ അടയ്ക്കാവുവെന്നും ഹൈക്കോടതി പറഞ്ഞു.