ജാമ്യ കാലാവധി അവസാനിച്ചു; മഅദനി ഇന്നു ബംഗളൂരുവിലേക്കു മടങ്ങും

Posted on: May 22, 2015 3:30 pm | Last updated: May 23, 2015 at 12:11 am
SHARE

abdunnasar madaniകൊല്ലം: സുപ്രീംകോടതി നല്‍കിയ അഞ്ച് ദിവസത്തെ ജാമ്യത്തില്‍ കേരളത്തില്‍ എത്തിയ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഇന്നു ബംഗളൂരുവിലേക്കു മടങ്ങും. തിരുവനന്തപുരത്ത് നിന്ന് രാത്രി ഒമ്പതിനുള്ള ഇന്‍ഡിഗോ വിമാനത്തിലാണു തിരിച്ചുപോക്ക്. ഭാര്യ സൂഫിയ മഅദനിയും മകന്‍ സലാഹുദ്ദീനും ഒപ്പമുണ്ടാകും.

അന്‍വാര്‍ശേരിയില്‍ ജുമാ നമസ്‌കാരത്തിനു ശേഷം പ്രത്യേക പ്രാര്‍ഥനയിൽ പങ്കെടുത്ത് മൂന്നരയോടെ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു. വികാരധീനമായ യാത്രയയപ്പാണ് അന്‍വാര്‍ശ്ശരിയില്‍ അദ്ദേഹത്തിന് നല്‍കീയത്. ആഞ്ഞിലിമൂട്, കാരാളിമുക്ക്, പടപ്പനാല്‍, ചേനങ്കരമുക്ക്, പുത്തന്‍ചന്ത വഴി ടൈറ്റാനിയം ജംഗ്ഷനിലെത്തി ദേശീയപാത വഴിയാണു തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here