നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ഹൗസ് നിര്‍മിക്കാനുള്ള നീക്കം: സര്‍ക്കാര്‍ പിന്‍മാറണം

Posted on: May 22, 2015 4:27 am | Last updated: May 22, 2015 at 12:27 am

കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളം അറ്റകുറ്റ പ്രവൃത്തികള്‍ക്കായി കുറഞ്ഞ കാലത്തേക്ക് ഭാഗികമായി അടച്ചിട്ടത് കാരണം ചൂണ്ടിക്കാട്ടി ഹജ്ജ് ഹൗസ് നിര്‍മിക്കാനുള്ള ശ്രമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും, അനാവശ്യമായി ഇത്തരം കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതു മൂലം പൊതു ഖജനാവിന്റെ പണം ദുരുപയോഗപ്പെടുത്തുകയാണെന്നും എം എസ് എസ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു.
ദല്‍ഹിയിലെ മുന്‍ ഭരണാധികാരികളായ അക്ബര്‍ ചക്രവര്‍ത്തി, ഫിറോസ് ഷാ, തുഗ്ലക് തുടങ്ങി ചരിത്ര പുരുഷന്മാരുടെ പേരിലുള്ള സൂചനാ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടത് ഇന്ത്യന്‍ മതേതരത്വത്തിന് കളങ്കമാണെന്ന് എം എസ് എസ് ജില്ലാ പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു.
പി പി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി സിക്കന്തര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി പി അബ്ദുറഹീം, ടി മുഹമ്മദ്, കെ വി ഉമര്‍ ഫാറൂഖ്, കെ പി കാസിം, പി സൈനുല്‍ ആബിദ്, എസ് സുബൈര്‍, ആര്‍ പി അഷ്‌റഫ്, കെ പി ഉമര്‍, ഉമ്മര്‍ വെള്ളലശ്ശേരി, പി വി ഉമ്മര്‍കോയ, എ പി ജാബിര്‍, വി ഇസ്മഇല്‍ പ്രസംഗിച്ചു.