യുദ്ധവിമാനം നടുറോഡിലിറക്കി; വ്യോമസേനയുടെ പരീക്ഷണം വിജയകരം

Posted on: May 21, 2015 10:07 am | Last updated: May 22, 2015 at 12:05 am

indian air forceന്യൂഡൽഹി: യുദ്ധവിമാനം നടുറോഡിൽ ഇറക്കിയുള്ള വ്യോമസേനയുടെ പരീക്ഷണം വിജയകരം. ഡൽഹി – യമുന എക്സ്പ്രസ് വേയിലാണ് വ്യോമസേനയുടെ മിറാഷ് – 2000 വിമാനം ഇറക്കിയത്. തിരക്കേറിയ റോഡിൽ അപ്രതീക്ഷിതമായി വിമാനം ഇറക്കിയത് ഗതാഗത തടസ്സത്തിന് ഇടയാക്കി.

അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് സേന സജ്ജമാണോ എന്ന പരീക്ഷണമാണ് നടന്നത്.