National
വ്യാജ ബിരുദ കേസ്: എ എ പി. എം എല്‍ എക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്

ന്യൂഡല്‍ഹി: വ്യാജ ബിരുദ കേസില്‍ എ എ പി. എം എല്‍ എക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ബി ജെ പി നേതാവ് കരണ്‍ സിംഗ് സമര്‍പ്പിച്ച ഹരജിയിലാണ് എ എ പി. എം എല്‍ എ സുരേന്ദര്‍ സിംഗിന് കോടതി നോട്ടീസ് അയച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ച സമയത്ത് വ്യാജ വിദ്യാഭ്യാസ യോഗ്യതയാണ് കാണിച്ചെതെന്നാണ് എ എ പി എം എല്‍ എ ക്കെതിരെയുള്ള ആരോപണം.
ആം ആദ്മി എം എല്‍ എയോട് നാല് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ കോടതി ഉത്തരവിട്ടു.
സിക്കിം യൂനിവേഴ്‌സിറ്റിയുടെ വ്യാജ ബിരുദം നേടിയെന്നതാണ് ബി ജെ പി നേതാവ് കരണ്‍ സിംഗ് തന്‍വാറിന്റെ വാദം. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഹരജി നല്‍കിയതെന്നും കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ച്് ദിവസം മുമ്പ് അരവിന്ദ് കെജ് രിവാള്‍ മന്ത്രിസഭയിലെ മറ്റൊരംഗം ജിതേന്ദ്രര്‍ സിംഗ് ടോമറിനെതിരെ വ്യാജ ബിരുദ വിവാദമുയര്‍ന്നിരുന്നു.