ഇത്തിസലാത്ത് ഉപഭോക്താക്കള്‍ക്ക് വോയ്‌സ് കോള്‍ ലഭ്യമാവും

Posted on: May 20, 2015 8:10 pm | Last updated: May 20, 2015 at 8:10 pm

ethisalathഅബുദാബി: അധികം വൈകാതെ ഉപഭോക്താക്കള്‍ക്ക് വൈഫൈ ഉപയോഗപ്പെടുത്തി വോയ്‌സ് കോള്‍ വിളിക്കാന്‍ സംവിധാനം ലഭ്യമാക്കുമെന്ന് ഇത്തിസലാത്ത് അധികൃതര്‍ വ്യക്തമാക്കി. ഇന്നലെയാണ് ഇത്തരത്തില്‍ ഒരു പ്രഖ്യാപനം ഇത്തിസലാത്ത് അധികൃതര്‍ നടത്തിയത്. പൊതു വൈഫൈ സംവിധാനമോ താമസ കേന്ദ്രങ്ങളിലെതുള്‍പെടെയുള്ള സ്വകാര്യ വൈഫൈ സംവിധാനമോ ഉപയോഗപ്പെടുത്തി വോയ്‌സ് കോളുകള്‍ വിളിക്കാനും സ്വീകരിക്കാനുമുള്ള സംവിധാനത്തിനാണ് ഇത്തിസലാത്ത് ശ്രമിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച മൊബൈല്‍ അനുഭവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് വോയ്‌സ് കോള്‍ ലഭ്യമാക്കാന്‍ ഒരുങ്ങുന്നതെന്ന് ഇത്തിസലാത്ത് നെറ്റ്‌വര്‍ക്ക് ഡെവലപ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ഇസ്മായീല്‍ അല്‍ ഹമ്മാദി വ്യക്തമാക്കി.