കലാപം ഉണ്ടാക്കി സര്‍ക്കാരിനെ മറിച്ചിടാനില്ലെന്ന് ചെന്നിത്തല

Posted on: May 20, 2015 7:23 pm | Last updated: May 20, 2015 at 11:45 pm

ramesh chennithalaതിരുവനന്തപുരം: കലാപം ഉണ്ടാക്കി സര്‍ക്കാരിനെ മറിച്ചിടാനില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാര്‍കോഴ അന്വേഷണം മുഖ്യമന്ത്രിയോടും പികെ കുഞ്ഞാലിക്കുട്ടിയോടും ആലോചിച്ചാണ്. തനിക്കു മാത്രം കല്ലേറുകിട്ടുന്നതില്‍ പരാതിയില്ല. ആന്റണിയുടെയും കരുണാകരന്റെയും കാലത്തെ അവസ്ഥയല്ല ഇപ്പോഴെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.