സാഫ് ഗെയിംസിന് കേരളം ആതിഥ്യമരുളും

Posted on: May 19, 2015 10:29 pm | Last updated: May 21, 2015 at 10:41 pm

Indian Olympic Associationന്യൂഡല്‍ഹി: 12ാമത് സാഫ് (സൗത്ത് ഏഷ്യന്‍) ഗെയിംസിന് കേരളം ആതിഥ്യമരുളും. ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ യോഗത്തിലാണ് തീരുമാനം. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരിക്കും ഗെയിംസ് നടത്തുക. തിരുവനന്തപുരത്തായിരിക്കും വേദികള്‍. ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാള്‍ നടത്തും.

70 കോടി രൂപയാണ് ഗെയിംസ് നടത്തിപ്പിനായി പ്രതീക്ഷിക്കുന്നത്. 22 ഇനങ്ങളിലായി 12 ദിവസം മത്സരം നടക്കും. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലി ദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് സാഫ് ഗെയിംസ്.