Malappuram
കോണ്‍ഗ്രസിന്റെ ആരോപണപ്രത്യാരോപണങ്ങള്‍ ഗുണം ചെയ്യില്ല:മുസ്ലിംലീഗ്

മലപ്പുറം: കോണ്‍ഗ്രസിനുള്ളിലെ പരസ്യപ്രസ്താവനകള്‍ മുന്നണിക്ക് ഗുണം ചെയ്യില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപന സമിതി അടിയന്തര യോഗം ചേരണമെന്നും ലീഗ് ആവശ്യപ്പെട്ടു.
യുഡിഎഫ് മധ്യമേഖലാജാഥ മാറ്റിവച്ചതില്‍ ലീഗ് മുമ്പുതന്നെ അതൃപ്തി അറിയിച്ചിരുന്നു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളോടും കടുത്ത അതൃപ്തിയണുള്ളതെന്ന് ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച തന്നെ ഏകോപനസമിതി യോഗം ചേരണമെന്നും ഇതിനുശേഷം ജാഥയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോയാല്‍ മതിയെന്നുമാണു ലീഗിന്റെ നിലപാട്.
---- facebook comment plugin here -----