നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വിഎസ്

Posted on: May 17, 2015 11:44 am | Last updated: May 18, 2015 at 10:31 am

vsതിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരണത്തിലെ വിമര്‍ശനങ്ങളെ ന്യായീകരിച്ചാണ് വി എസ് രംഗത്തെത്തിയത്. പാര്‍ട്ടിക്കുള്ളിലെ എതിര്‍ശബ്ദം വിഭാഗീയതയല്ലെന്നും വിഭാഗീയതയായി വ്യാഖ്യാനിക്കുന്നത് എതിരാളികളെ സഹായിക്കാനാണെന്നും വി.എസ്. പറഞ്ഞു.

പഴയ സെക്രട്ടറിയുടെ ചില നിലപാടുകള്‍ കോടിയേരി ബാലകൃഷ്ണനുമുണ്ടെന്ന് സംശയം പ്രകടിപ്പിച്ച വി.എസ് ചില അഭിപ്രായ പ്രകടനങ്ങള്‍ ഇതിന്റെ സൂചനയാണെന്നും വ്യക്തമാക്കി. ആര്‍എസ്പിയെ വിമര്‍ശിക്കുകയല്ല വേണ്ടതെന്നും പഴയ നിലപാടിന്റെ വാലായി നില്‍ക്കുന്ന ചിലരാണ് ആര്‍എസ്പിയെ വിമര്‍ശിക്കുന്നതെന്നും വി എസ് പറഞ്ഞു.2004ന് ശേഷം അധികാരത്തില്‍ വന്ന നേതൃത്വം തെറ്റായ സമീപനം സ്വീകരിച്ചതിനാലാണ് 2009ലും 2014ലും തിരിച്ചടിയേറ്റതെന്നും വിഎസ് പറഞ്ഞു.