International
ബോസ്റ്റണ്‍ ബോംബാക്രമണ കേസിലെ പ്രതിക്ക് അമേരിക്കന്‍ കോടതി വധശിക്ഷ വിധിച്ചു

വാഷിംഗ്്ടണ്‍: ബോസ്റ്റണ്‍ മാരത്തോണ്‍ ബോംബാക്രമണ കേസിലെ പ്രതി സോകാര്‍ തസ്‌രനേവിന് അമേരിക്കന്‍ കോടതി വധശിക്ഷ വിധിച്ചു. 2013 ഏപ്രിലാണ് കേസിനാസ്പദമായ സംഭവം. മൂത്ത സഹോദരന്‍ തമേര്‍ലാനൊപ്പം കൃത്യം നടത്തുമ്പോള്‍ തസ്‌രനേവ് കൗമാരക്കാരനായിരുന്നതെന്നതിനാല്‍ ഇയാള്‍ക്ക് ജീവപര്യന്തം തടവ് വിധിക്കണമോ അല്ലങ്കില്‍ വധശിക്ഷ നല്‍കണമോ എന്നത് സംബന്ധിച്ച് 14 മണിക്കൂര്‍ കൂടിയാലോചന നടന്നതിന് ശേഷമാണ് വെള്ളിയാഴ്ച വിധി പ്രഖ്യാപിച്ചത്. ഇപ്പോള്‍ 21 വയസ്സുള്ള തസ്‌രനേവില്‍നിന്നും വിധിപ്രസ്താവം കേട്ടപ്പോള്‍ യാതൊരുവിധ പ്രതികരണവുമുണ്ടായില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം തസ്‌നരേവിനെതിരെ 30 ഓളം കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. ഇതില്‍ 17 എണ്ണം വധശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളതായിരുന്നു. 2013 ഏപ്രില്‍ 15ന് മാരത്തോണ്‍ സമാപിക്കുന്നയിടത്ത് സ്ഥാപിച്ച രണ്ട് പ്രഷര്‍ കുക്കര്‍ ബോംബുകള്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ കൊല്ലപ്പെടുകയും 260 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൃത്യത്തില്‍ പങ്കെടുത്ത തസ്‌രനേവിന്റെ രണ്ട് സഹോദരങ്ങളായ സോകാര്‍, തമേര്‍ലാന്‍ എന്നിവരെ ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് കൊലപ്പെടുത്തിയിരുന്നു. സഹോദരന്‍ സോകറിന്റെ പ്രേരണയിലാണ് തസ്‌രനേവ് കൃത്യം നടത്തിയതെന്ന് തസ്‌രനേവിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും തസ്‌രനേവിന് ആക്രമണത്തില്‍ തുല്യ പങ്കാളിത്തമുണ്ടെന്നും കുട്ടികളുടെ ഒരു സംഘത്തിന് പിറകില്‍ ഒരു ബോംബ് സ്ഥാപിക്കുകയെന്ന ക്രൂരകൃത്യമാണ് ഇയാള്‍ ചെയ്‌തെന്നും എട്ട് വയസ്സുകാരന്‍ കൊല്ലപ്പെട്ടുവെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. വിധി ആശ്വാസം പകരുന്നതാണെന്നും തീവ്രവാദത്തിനെതിരായ ശക്തമായ സന്ദേശമുയര്‍ത്തുന്നതാണെന്നും ബോസ്റ്റണ്‍ പോലീസ് കമ്മീഷണര്‍ വില്യം എന്‍വാസ് പറഞ്ഞു.