Connect with us

Ongoing News

കാബൂള്‍ ഭീകരാക്രമണം: മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികള്‍

Published

|

Last Updated

കാബൂള്‍: അഫഗാനിസ്ഥാന്‍ തലസ്ഥാനമായ നേപ്പാളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികള്‍. കൊച്ചി സ്വദേശി മാത്യു ജോര്‍ജ്, ഡല്‍ഹിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശി മാര്‍ത്ത ഫാരെല്‍ എന്നിവരാണ് മരിച്ചത്.

ഇന്ത്യന്‍ എംബസിയില്‍ ഓഡിറ്റിംഗിനായി എത്തിയതായിരുന്നു മാത്യു. ഭീകരാക്രമണം നടക്കുന്ന വിവരം അദ്ദേഹം വീട്ടില്‍ വിളിച്ചറിയിച്ചിരുന്നു. താന്‍ കട്ടിലിനടിയില്‍ അഭയം തേടിയിരിക്കുകയാണെന്നും മകനോട് പറഞ്ഞിരുന്നുവത്രെ. തുടര്‍ന്ന് അര മണിക്കൂര്‍ കഴിഞ്ഞ് വിളച്ചപ്പോള്‍ ഫോണ്‍ ഓഫായ നിലയിലായിരുന്നു. ഇന്നലെ വൈകീട്ടാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്.

മാര്‍ത്ത ഫാരെല്‍ പാര്‍ട്ടിസിപ്പേറ്ററി റിസര്‍ച്ച് ഇന്‍ ഏഷ്യ എന്ന സന്നദ്ധസംഘടനയുടെ ഡയറക്ടറാണ്. ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

പ്രാദേശിക സമയം ബുധനാഴ്ച രാത്രി എട്ടരയോടെയാണ് കാബൂളിലെ പാര്‍ക്ക് പാലസ് ഗസ്റ്റ് ഹൗസിന് നേരെ സായുധ സംഘം ആക്രമണം നടത്തിയത് . സംഭവത്തില്‍ നാല് ഇന്ത്യക്കാരും ഒരു അമേരിക്കക്കാരനും അടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

വിദേശ വിനോദ സഞ്ചാരികള്‍ താമസിക്കുന്ന ഇടമാണ് പാര്‍ക്ക് പാലസ് ഗസ്റ്റ് ഹൗസ്.