മിഠായിത്തെരുവിലെ തീപ്പിടുത്തം: സബ് മജിസ്‌ട്രേറ്റ് അന്വേഷിക്കുമെന്ന് മന്ത്രി മുനീര്‍

Posted on: May 14, 2015 4:31 pm | Last updated: May 15, 2015 at 6:52 am

mk-muneer3കോഴിക്കോട്: കനത്ത നാശനഷ്ടത്തിന് ഇടയാക്കിയ മിഠായിത്തെരുവിലെ തീപ്പിടുത്തത്തെ കുറിച്ച് മജിസ്‌ട്രേറ്റ് അന്വേഷിക്കുമെന്ന് മന്ത്രി എംകെ മുനീര്‍. കോഴിക്കോട് കലക്ട്രേറ്റില്‍ നടന്ന പ്രത്യേക യോഗത്തിന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വ്യാപാരികള്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് മന്ത്രിസഭയുടെ മുമ്പാകെ അവതരിപ്പിക്കുമെന്നും മന്ത്രി മുനീര്‍ പറഞ്ഞു. ഇന്നലെ രാത്രി 9.30ഓടെയാണ് മിഠായിത്തെരുവില്‍ വന്‍ തീപ്പിടുത്തമുണ്ടായത്. 20ഓളം കടകള്‍ കത്തിനശിച്ചു.