ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള കെജരിവാള്‍ സര്‍ക്കാറിന്റെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഉത്തരവിനെതിരെ മുന്‍ കേന്ദ്ര മന്ത്രി കപില്‍ സിബലിന്റെ മകന്‍ അമിത് സിബല്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.
സര്‍ക്കാറിനെതിരെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പരിശോധിച്ച് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യണമെന്ന ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിന്റെ നിര്‍ദേശം വിവാദമായിരുന്നു.