Connect with us

Wayanad

പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി 168 പേര്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചു

Published

|

Last Updated

മാനന്തവാടി: അനിശ്ചിത്വത്തങ്ങള്‍ക്ക് വിരാമം. പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി പി എസ് സി 168 പേര്‍ക്ക് മെമ്മോ അയച്ചു തുടങ്ങി.
2011ലാണ് പോലീസ് കോണ്‍സ്റ്റബിള്‍ (കെ എ പി 4) ലേക്ക് വയനാട്, കണ്ണൂര്‍, കാസര്‍ക്കോഡ് ജില്ലകളിലേക്ക് അപേക്ഷ സ്വീകരിച്ചത്.
2011 സെപ്തംബറില്‍ എഴുത്ത് പരീക്ഷ നടത്തുകയും 2014 സെപ്തംബര്‍ രണ്ടിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. 856 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം നല്‍കാത്തതിനെ തുടര്‍ന്ന് സിറാജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാറിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായി നിയമനം നടത്താതെ ആഭ്യന്തര വകുപ്പും പി എസ് സിയും ഒത്തുക്കളിക്കുകയാണെന്ന് വ്യാപകമായി ആരോപണം ഉയര്‍ന്നിരുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് സംബന്ധിച്ച് മന്ത്രി തലത്തിലുള്‍പ്പെടെ നിരവധി പേര്‍ക്ക് പരാതികള്‍ നല്‍കിയിരുന്നു. റാങ്ക് ലിസ്റ്റില്‍ നിരവധി ആദിവാസികള്‍ ഉണ്ടായിട്ടും ഇവര്‍ക്ക് നിയമനം നല്‍കാതെ യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെ 200 ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമിക്കാനുള്ള നീക്കത്തിനെതിരെയും ഉദ്യോഗാര്‍ഥികള്‍ രംഗത്ത് വന്നിരുന്നു.
നിരന്തര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് 419 പേര്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചിരിക്കുന്നത്. ലിസ്റ്റിള്‍ ഉള്‍പ്പെട്ട 269 പേര്‍ക്ക് ഇനിയും നിയമന ഉത്തരവ് ലഭിക്കാനുണ്ട്.
വയനാട എ ആര്‍ ക്യാമ്പില്‍ 91 ഒഴിവുകളുണ്ടായിട്ടും ലിസ്റ്റിള്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്ക് നിയമന ഉത്തരവ് ലഭിച്ചിട്ടില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും കുറച്ച് പേര്‍ക്കെങ്കിലും അഡൈ്വസ് മെമ്മോ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഉദ്യോഗാര്‍ഥികള്‍.
അനിശ്ചിതത്വം നീങ്ങി