ജൂനിയര്‍- സബ് ജൂനിയര്‍ നീന്തല്‍ വാട്ടര്‍ പോളോ മത്സരങ്ങള്‍

Posted on: May 14, 2015 12:53 pm | Last updated: May 14, 2015 at 12:53 pm

തൃശൂര്‍: സംസ്ഥാന ജൂനിയര്‍- സബ് ജൂനിയര്‍ നീന്തല്‍ വാട്ടര്‍ പോളോ മത്സരങ്ങള്‍ 15, 16, 17 തീയതികളില്‍ തൃശൂര്‍ അക്വാട്ടിക് കോപ്ലക്‌സില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകീട്ട് അഞ്ചിന് മണിക്ക് സഹകരണവ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ മത്സരം ഉദ്ഘാടനം ചെയ്യും.
മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മത്സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 കായികതാരങ്ങളും. 16ന് വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ ദേശീയ ഗെയിംസില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ നീന്തല്‍ താരം സാജന്‍ പ്രകാശ്, മുന്‍ ഇന്റര്‍നാഷേ്‌നല്‍ താരവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ വില്‍സണ്‍ ചെറിയാന്‍, ഇന്ത്യന്‍ കോച്ച് പ്രദീപ്, ഫെഡറേഷന്‍ അഖിലേന്ത്യ ട്രഷറര്‍ രാജീവ്, കോച്ച് മധുസൂദനന്‍ എന്നിവരെ ആദരിക്കും. ജില്ലാ ആക്വാട്ടിക് അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ അസോസ്സിയേഷന്‍ പ്രസിഡന്റ് എം വിജയകുമാര്‍ അധ്യക്ഷനാകും. മേയര്‍ രാജന്‍ ജെ.പല്ലന്‍ ഉദ്ഘാടനം ചെയ്യും. സാമപനസമ്മേളനം പി എ മാധവന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ഭാരവാഹികളായ വിന്‍സെന്റ് കാട്ടൂക്കാരന്‍, ബൈജു വര്‍ഗീസ്, എം കെ വര്‍ഗീസ്, കല്ലൂര്‍ ബാബു, ടി വി പങ്കജാക്ഷന്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.