Connect with us

Kerala

വീക്ഷണത്തിലെ ലേഖനം ജെഡിയുവിനുള്ള കോണ്‍ഗ്രസിന്റെ മുന്നറിയിപ്പെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: വീക്ഷണത്തിലെ ലേഖനം ജനതാദളിനും എം പി വീരേന്ദ്രകുമാറിനുമുള്ള കോണ്‍ഗ്രസിന്റെ മുന്നറിയിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഘടകകക്ഷികളെ കോണ്‍ഗ്രസിന് വിശ്വാസമില്ലാതായിരിക്കുന്നു. ആധിക്ഷേപം സഹിച്ച് യുഡിഎഫില്‍ തുടരണമോ എന്ന് ജനതാദള്‍ സ്വയം തീരുമാനിക്കണമെന്നും കോടിയേരി പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് മത്സരം നടന്നുവെന്ന പ്രചാരണം വ്യാജമാണ്. വിഷയത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Latest