ഉത്തര കൊറിയ: ഭരണാധികാരി കിംഗ് ജോംഗ് ഉന്നിനോട് അനാദരവ് കാണിച്ച് ഒരു യോഗത്തില്‍ ഉറങ്ങിയ ഉത്തര കൊറിയന്‍ പ്രതിരോധ മന്ത്രിയെ വെടിവെച്ചു കൊന്നു. കഴിഞ്ഞ മാസം അവസാനമാണ് സംഭവമെന്ന് ഒരു ദക്ഷിണ കൊറിയന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പ്രതിരോധ മന്ത്രി വിവിധ പ്രശ്‌നങ്ങളില്‍ ഭരണാധികാരിക്കെതിരെ പരാതികളുന്നയിക്കുകയും അദ്ദേഹത്തിന്റെ പല ഉത്തരവുകളും നിരസിക്കുകയും ചെയ്തിരുന്നു. മൂന്നു ദിവസത്തെ വിചാരണക്ക് ശേഷമാണ് അദ്ദേഹത്തെ വധിച്ചത്. 2001ല്‍ കിംഗ് ജോംഗ് ഉന്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 70 ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതായി ദക്ഷിണ കൊറിയന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.