Ongoing News
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍: ബാര്‍സ ഫൈനലില്‍

മ്യൂണിക്ക്: രണ്ടാംപാദ സെമി ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റെങ്കിലും ഇരുപാദങ്ങളിലുമായി 5-3ന് ബാര്‍സ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു. ബയേണിനായി ബെനേഷ്യ, ലെവന്‍ഡോവ്‌സ്‌കി, മുള്ളര്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറാണ് ബാര്‍സയുടെ രണ്ടു ഗോളുകളും നേടിയത്.
യുവറന്റസ്-റയല്‍ മാന്‍ഡ്രിഡ് സെമി വിജയികളുമായാണ് ബാര്‍സ് ഫൈനലില്‍ ഏറ്റുമുട്ടുക. 2002ന് ശേഷം ആദ്യമായാണ് ബാര്‍സ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
---- facebook comment plugin here -----