മുസ്‌ലിം വിരുദ്ധ പരാമര്‍ശം: ശിവസേനാ എം പിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Posted on: May 9, 2015 5:45 am | Last updated: May 8, 2015 at 11:46 pm

ന്യൂഡല്‍ഹി: മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ശിവസേന എം പി സഞ്ജയ് റൗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മേയ് 11നകം മറുപടി നല്‍കണമെന്നാണ് കമ്മിഷന്റെ നിര്‍ദേശം. മുസ്‌ലിംകള്‍ക്ക് വോട്ടവകാശം നല്‍കരുതെന്ന റൗത്തിന്റെ പരാമര്‍ശമാണ് വിവാദമായത്. ഏപ്രില്‍ 12ന് സേനയുടെ മുഖപത്രമായ സാമ്‌നയിലാണ് റൗത്ത് ഈ പരാമര്‍ശം നടത്തിയത്. മഹാരാഷ്ട്രയിലെ ഉപതിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പരാമര്‍ശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു.