ആറന്മുള; പ്രതിരോധമന്ത്രാലയം നല്‍കിയ അനുമതി നിഷേധിച്ചു

Posted on: May 8, 2015 7:52 pm | Last updated: May 8, 2015 at 11:58 pm

Aranmula-Runwayന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി പ്രതിരോധ മന്ത്രാലയം പിന്‍വലിച്ചു. ഇത് സംബന്ധിച്ച കത്ത് വ്യോമയാന സെക്രട്ടറിക്ക് കൈമാറി.ഹരിത ട്രിബൂണല്‍ പദ്ധതിയെ എതിര്‍ക്കുന്നതായും പ്രതിരോധമന്ത്രാലയം അറിയിച്ചു.

2011 ല്‍ യു പി എ സര്‍ക്കാരിന്റെ കാലത്തായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയം ആറന്‍മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയത് .
അതേസമയം കത്തിന്റെ പകര്‍പ്പ് കിട്ടിയതായി വിമാനത്താവള നിര്‍മാണത്തിനെതിരെ ആറന്‍മുളയില്‍ സമരം ചെയ്യുന്ന സമര സമിതിയുടെ കണ്‍വീനറായ കുമ്മനം രാജശേഖരന്‍ അറിയിച്ചു. ഇതിലൂടെ വിമാനത്താവള നിര്‍മ്മാണം തടഞ്ഞതായും അദ്ദേഹം പറഞ്ഞു.