Gulf
ആപ്പിള്‍ വാച്ചിന്റെ വില കുറഞ്ഞു

ദുബൈ: ആപ്പിള്‍ ഐ ഫോണ്‍ വാച്ചിന്റെ വില കുത്തനെ ഇടിഞ്ഞു. തുടക്കത്തില്‍ ഏതാണ്ട് 4,000 ദിര്‍ഹം നല്‍കേണ്ടിയിരുന്നിടത്ത് ഇപ്പോള്‍ ശരാശരി 1,300 ദിര്‍ഹമിന് ലഭ്യമാണ്. രാജ്യാന്തര കമ്പോളത്തില്‍ 1,465 ദിര്‍ഹമായിരുന്നു വില.
കഴിഞ്ഞ മാസമാണ് യു എ ഇ കമ്പോളത്തില്‍ ആപ്പിള്‍ ഐ ഫോണ്‍ വാച്ച് എത്തിയത്. ആവശ്യക്കാര്‍ ധാരാളമുണ്ടെങ്കിലും വിലകൂടുതല്‍ കാരണം വാച്ച് വില്‍പന വലുതായി നടന്നിരുന്നില്ല. ആസ്‌ത്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായി വിറ്റിരുന്നത്.
---- facebook comment plugin here -----