നീറ്റാ ജലാറ്റിന്‍ ആക്രമണത്തില്‍ പങ്കെടുത്തത് അനൂപെന്ന് പോലീസ്

Posted on: May 7, 2015 6:49 pm | Last updated: May 8, 2015 at 12:29 am

neeta jalatinകൊച്ചി: നീറ്റാ ജലാറ്റിന്‍ ഓഫീസില്‍ അക്രമണം നടത്തിയ മാവോയിസ്റ്റ് സംഘത്തിന് നേതൃത്വം നല്‍കിയത് കോയമ്പത്തൂരില്‍ അറസറ്റിലായ മാവോയിസ്റ്റ് അനൂപാണെന്ന് പോലീസ്. ഓഫീസിലെ സി സി ടി വി ദൃശ്യങ്ങള്‍ ഇത് വ്യക്തമാക്കുന്നതായി പോലീസ് വെളിപ്പെടുത്തി.

മാവോയിസ്റ്റ് നേതാവ് രൂപേഷിനൊപ്പം കോയമ്പത്തൂരില്‍ വെച്ചാണ് അനൂപ് പോലീസ് പിടിയിലായത്. ഇവരിപ്പോള്‍ തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. പ്രതികളെ വിട്ടുകിട്ടാന്‍ കേരളപോലീസ് കോയമ്പത്തൂരിലെ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.