Kerala
പാലക്കാട് തോല്‍വി: യുഡിഎഫ് ഉപസമിതി അടിയന്തരയോഗം ചേരുന്നു

പെരുമ്പാവൂര്‍: പാലക്കാട് തോല്‍വിയെകുറിച്ച് അന്വേഷിക്കാന്‍ യുഡിഎഫ് നിയോഗിച്ച ഉപസമിതി അടിയന്തരയോഗം ചേരുന്നു. കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ വീട്ടിലാണ് യോഗം നടക്കുന്നത്. സോഷ്യലിസ്റ്റ് ജനത നേതാവ് ഷേക് പി.ഹാരിസ്, കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പാലക്കാട് തോല്‍വിയെക്കുറിച്ച് അന്വേഷിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദള്‍ സെക്കുലര്‍ നിലപാട് കടുപ്പിച്ചിരുന്നു. എം.പി.വീരേന്ദ്രകുമാറുമായി കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഉപസമിതി വീണ്ടും യോഗം ചേരുന്നത്.
---- facebook comment plugin here -----