Kerala
ഐജി ടിജെ ജോസിന്റെ കോപ്പിയടി: തെളിവുകള്‍ ആവശ്യമില്ലെന്ന് എംജി വിസി

കോട്ടയം: കോപ്പിടയിച്ചുവെന്നതിന് തെളിവുകള്‍ ആവശ്യമില്ലെന്ന് എംജി സര്‍വകലാശാല വിസി ഡോ. ബാബു സെബാസ്റ്റ്യന്‍. സംഭവത്തെക്കുറിച്ച് ഇന്‍വിജിലേറ്റര്‍ നല്‍കുന്ന റിപ്പോര്‍ട്ടാണ് ഏറ്റവും പ്രധാനമെന്നും വിസി കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ ഐജി ടി.ജെ. ജോസ് എല്‍എല്‍എം പരീക്ഷയ്ക്ക് കോപ്പിയടിച്ച സംഭവത്തിന്റെ അന്വേഷണച്ചുമതല എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയായിരിക്കും നടത്തുക.
അന്വേഷണ സംഘത്തെയും സമയപരിധിയെ കുറിച്ചുമുള്ള തീരുമാനം വ്യാഴാഴ്ച തീരുമാനിക്കുമെന്നും വിസി അറിയിച്ചു. തിങ്കളാഴ്ചയാണ് ഐജി ടി.ജെ ജോസ് എല്‍എല്‍എം പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.
---- facebook comment plugin here -----