ഐജിയുടെ കോപ്പിയടി: വകുപ്പ് തല അന്വേഷണം തുടങ്ങി

Posted on: May 6, 2015 12:51 pm | Last updated: May 6, 2015 at 11:44 pm

tj joseകൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ എല്‍ എല്‍ എം പരീക്ഷയില്‍ തൃശൂര്‍ റേഞ്ച് ഐ ജി. ടി ജെ ജോസ് കോപ്പിയടിച്ചെന്ന ആരോപണത്തില്‍ വകുപ്പ് തല അന്വേഷണം തുടങ്ങി. ഉത്തര മേഖലാ എ ഡി ജി പി. എന്‍ ശങ്കര്‍ റെഡ്ഢി കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ എത്തി തെളിവെടുപ്പ് ആരംഭിച്ചു.

ഇന്നലെ സംഭവം അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച ഡപ്യൂട്ടി റജിസ്ട്രാര്‍ എ സി ബാബു കോളജിലെത്തി തെളിവെടുപ്പ് നടത്തിയുരുന്നു. ഐ ജി കോപ്പിയടിച്ചതായി സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ ലഭിച്ചതായാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.