Connect with us

National

പഞ്ചാബില്‍ വീണ്ടും ഓടുന്ന ബസില്‍ പീഡനം

Published

|

Last Updated

ഛണ്ഡീഗഡ്: മോഗയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി പീഡനത്തിനിടെ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പ് പഞ്ചാബില്‍ വീണ്ടും ഓടുന്ന ബസില്‍ പീഡനം. പാട്യാലക്കടുത്ത് ഖന്ന ഗ്രാമത്തില്‍ ഓടുന്ന ബസില്‍ 30കാരി പീഡനത്തിനിരയായി. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്.

ഞായറാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. പുറകിലെ സീറ്റിലിരുന്ന യാത്രക്കാരന്‍ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അശ്ശീലവാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുകയും ചെയ്തു. കണ്ടക്ടറോട് പരാതിപ്പെട്ടെങ്കില്‍ ചെവിക്കൊണ്ടില്ല. ഇതേ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു.

ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പോലീസ് തിരച്ചില്‍ നടത്തുന്നതിന് ഇടയില്‍ പീഡനം നടത്തിയ യാത്രക്കാരനെ ബസ് വേഗം കുറച്ച് രക്ഷപ്പെടാന്‍ ഡ്രൈവര്‍ അനുവദിച്ചു. ബസ് നിര്‍ത്താനായി പോലീസ് ആവശ്യപ്പെട്ടെങ്കിലും അവഗണിച്ച് മുന്നോട്ടു നീങ്ങിയ ബസിനെ പിന്തുടര്‍ന്നാണ് ഒടുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

---- facebook comment plugin here -----

Latest