Connect with us

National

മോദിയുടെ പ്രസംഗങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെന്ന് അല്‍ഖാഇദ

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ആഗോള തലത്തിലെ മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ക്ക് ശക്തി പകരുന്നതാണെന്ന് അല്‍ഖാഇദ. മെയ് രണ്ടിന് അല്‍ഖാഇദയുടെ ഇന്ത്യന്‍ ഘടകം പുറത്തുവിട്ട വീഡിയോയിലാണ് പ്രധാനമന്ത്രി മോദിക്കെതിരായ പരാമര്‍ശമുള്ളത്. തീവ്രവാദ സംഘടനകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന യു.എസ് വെബ്‌സൈറ്റ് സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

“ലോകബാങ്ക്, ഐ എം എഫിന്റെ നയങ്ങള്‍, ഡ്രോണ്‍ ആക്രമണം, ചാര്‍ലി എബ്‌ദോയുടെ രചനകള്‍, നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ ഇവയിലൂടെയെല്ലാം മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം നടക്കുകയാണെന്ന് സന്ദേശം പറയുന്നു” അല്‍ഖാഇദയുടെ ഇന്ത്യ വിഭാഗത്തിന്റെ മേധാവി അസിം ഉമറിന്റേതാണ് സന്ദേശം.

ബംഗ്ലാദേശില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരനായ ബ്ലോഗര്‍ അവിജിത് റോയിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തവും അല്‍ഖാഇദ ഇന്ത്യന്‍ ഘടകം ഏറ്റെടുത്തു. വീഡിയോയുടെ ആധികാരികത സംബന്ധിച്ച വിവരങ്ങള്‍ ഇന്റലിജന്‍സ് അന്വേഷിച്ചു വരികയാണ്.

Latest