Connect with us

International

നേപ്പാളില്‍ മരണസംഖ്യ 7,000 കടന്നു; ഇനിയും ഉയരുമെന്ന് സര്‍ക്കാര്‍

Published

|

Last Updated

കാഠ്മണ്ഡു: നേപ്പാള്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 7,000 കടന്നതായി ദുരിതാശ്വാസ സംഘങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മരണ സംഖ്യ ഇനിയും ഏറെ ഉയരുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വൃത്തങ്ങളും ആശങ്ക പ്രകടിപ്പിച്ചു. മരണ നിരക്ക് വളരെ വേഗത്തില്‍ ഉയരുമെന്ന് നേപ്പാള്‍ ധനകാര്യ മന്ത്രി റാം ശരണ്‍ മഹത് പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയരും. ഈ ദുരന്തം നേപ്പാളിനെ ദരിദ്രപൂര്‍ണമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ വീടുകള്‍ തകര്‍ന്ന് തരിപ്പണമായിട്ടുണ്ട്. അവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ ഇപ്പോഴും പ്രയാസകരമാണെന്നും ധനമന്ത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. കോടികണക്കിന് രൂപയുടെ വിദേശ സഹായം നേപ്പാളിന്റെ പുനര്‍നിര്‍മിതിക്ക് ആവശ്യമാണന്നും അതിനുള്ള സഹായ ഹസ്തങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും അരികില്‍ ഇപ്പോഴും ധാരാളം ജനങ്ങള്‍ ജീവിക്കുന്നുണ്ട്. ഭക്ഷണങ്ങള്‍ എത്തിക്കുന്നതിനും ടെന്റുകളടക്കമുള്ളവ നിര്‍മിക്കുന്നതിനും ആശുപത്രി സേവനങ്ങളടക്കമുള്ള മറ്റു സഹായങ്ങളും ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് എത്തിക്കൊണ്ടേയിരിക്കുന്നതേയുള്ളൂവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം പ്രദേശങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്നതിന് സഹായക സംഘങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിട്ടുണ്ട്. ഖോര്‍കാ ജില്ലയിലും സിന്ധുപാല ചൗക്കും ചെളിയും മണ്ണും നിറഞ്ഞ് 90 ശതമാനത്തോളം മൂടിയിരിക്കുകയാണെന്ന് യു എന്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും യു എന്‍ സന്നദ്ധ വിഭാഗം തലവന്‍ വലേറി അമോസ് പറഞ്ഞു. അതേസമയം, വിവിധ രാഷ്ട്രങ്ങളില്‍ നിന്നും വിമാനങ്ങള്‍ സഹായ ശേഖരങ്ങളുമായി നേപ്പാളില്‍ ഇറങ്ങിട്ടുണ്ട്.
കഠ്മണ്ഡുവിലെ വിമാനത്താവളം സൗകര്യങ്ങള്‍ കുറവായതാനാല്‍ ചരക്കുകള്‍ കെട്ടികിടക്കുകയാണന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് കഠ്മണ്ഡുവില്‍ ഇറങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും വാഹനമാര്‍ഗം ചരക്കുകള്‍ നേപ്പാളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Latest