പാക്കിസ്ഥാനില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസിന് തീപിടിച്ച് 11 മരണം

Posted on: May 3, 2015 4:55 pm | Last updated: May 3, 2015 at 11:49 pm

PAK BUS FIRE
കറാച്ചി: പാക്കിസ്ഥാനില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസിന് തീപ്പിടിച്ച് 11 പേര്‍ മരിച്ചു. 34 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 32 പേരുടെയും നില ഗുരുതരമാണ്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍പെട്ട ഖരിപ്പൂര്‍ നതാന്‍ഷാ ബൈപ്പാസിലാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ ഏഴ് പേര്‍ സ്ത്രീകളും മൂന്ന് പേര്‍ കുട്ടികളുമാണ്. വധൂ വരന്മാര്‍ മറ്റൊരു വാഹനത്തിലായതിനാല്‍ അവര്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി ലൈനില്‍ തട്ടിയതാണ് തീപിടുത്തത്തിന് ഇടയാക്കിയത്. തീപിടിച്ച ഉടന്‍ തന്നെ പലരും ചാടി രക്ഷപ്പെട്ടതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയില്‍ പാക്കിസ്ഥാനില്‍ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസിന് തീപ്പിടിച്ച് 62 പേര്‍ മരിച്ചിരുന്നു.