Connect with us

Kozhikode

സമസ്ത: മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കഴിഞ്ഞ മാസം 28, 29 തിയ്യതികളില്‍ അഖിലേന്ത്യാ തലത്തിലും വിദേശ രാജ്യങ്ങളിലുമായി നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട്, ക്ലാസ്സുകളിലെ സ്‌കൂള്‍ അദ്ധ്യയന വര്‍ഷത്തിനനുസരിച്ച് നടത്തപ്പെടുന്ന മദ്‌റസകളിലെ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം തരത്തില്‍ 96 ശതമാനവും ഏഴാം തരത്തില്‍ 98 ശതമാനവും പത്താം തരത്തില്‍ 97 ശതമാനവും പ്ലസ്ടു ക്ലാസില്‍ നൂറ് ശതമാനം വിദ്യാര്‍ത്ഥികളും വിജയികളായി.
അഞ്ചാം ക്ലാസ്സില്‍ വണ്ടൂര്‍ അല്‍ഫുര്‍ഖാന്‍ സെക്കണ്ടറി മദ്‌റസയിലെ കെ ഹര്‍ശാഹനാന്‍ ഒന്നാം റാങ്കും, ചാപ്പനങ്ങാടി മനാറുല്‍ ഹുദാ മദ്‌റസയിലെ കെ ടി മുഫീദ രണ്ടാം റാങ്കും, എടവണ്ണപ്പാറ പാഞ്ചീരിത്തടായി അല്‍ മദ്‌റസത്തുല്‍ ജലാലിയ്യയിലെ കെ കെ നഫീസ ജന്ന മൂന്നാം റാങ്കും നേടി.
ഏഴാം ക്ലാസ്സില്‍ വണ്ടൂര്‍ അല്‍ഫുര്‍ഖാന്‍ സെക്കണ്ടറി മദ്‌റസയിലെ പി കെ അബ്ദുന്നാഫിഅ് ഒന്നാം റാങ്കും, ഉങ്ങുങ്ങല്‍ മദ്‌റസത്തുന്നജാത്തില്‍ ഇസ്‌ലാമിയ്യയിലെ മുഹമ്മദ് ശാഹുദ്ദീന്‍ രണ്ടാം റാങ്കും ഇതേ മദ്‌റസയിലെ ഇ മുഹമ്മദ് റബീഅ് മൂന്നാം റാങ്കും നേടി. പത്താം ക്ലാസില്‍ മണ്ണാര്‍ക്കാട് അല്‍ അബ്‌റാര്‍ ബാലിക അനാഥ മന്ദിരത്തിലെ സയ്യിദത്ത് ഉമ്മു സല്‍മ ഒന്നാം റാങ്കും, കാരന്തൂര്‍ ആര്‍ ഇ സി ജി മര്‍കസ് ബനാത്തിലെ നഫീസ മര്‍ജാന്‍ ബീവി രണ്ടാം റാങ്കും, എരുമമുണ്ട ഇസ്‌ലാമിക് സെക്കണ്ടറി സ്‌കൂളിലെ കെ റിനു ഫര്‍ഹാന മൂന്നാം റാങ്കും നേടി.
ഹയര്‍ സെക്കണ്ടറി (പ്ലസ്ടു) ക്ലാസില്‍ ചെറുവാടി മദ്‌റസത്തുല്‍ ബനാത്തിലെ നുസൈബ നഫീസത്തുല്‍ മിസ്‌രിയ്യ, മുഹ്‌സിന ബാനു എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.
പരീക്ഷാ ഫലം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വെബ്‌സൈറ്റിലും (വിലാസം: www. samastha. in) 0495-2772840 എന്ന നമ്പറിലും ലഭ്യമാണ്. ജേതാക്കളെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചിത്താരി കെ.പി.ഹംസ മുസ്‌ലിയാര്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ പി കെ അബൂബക്കര്‍ മൗലവി തളിപ്പറമ്പ്, ബോര്‍ഡ് സെക്രട്ടറി പ്രൊഫ എ കെ അബ്ദുല്‍ ഹമീദ് എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
മാര്‍ക്ക് ലിസ്റ്റുകള്‍ ബോര്‍ഡ് ഓഫീസില്‍ നിന്ന് വിതരണം ആരംഭിച്ചിട്ടുണ്ട്. പുനര്‍മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ പേപ്പര്‍ ഒന്നിന് 25 രൂപ ഫീസ് സഹിതം 23ന് മുമ്പായി ലഭിക്കണമെന്ന് ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു

---- facebook comment plugin here -----

Latest