Connect with us

International

നശീദിന്റെ മോചനമാവശ്യപ്പെട്ട് പ്രക്ഷോഭം: മാലിദീപലില്‍ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു

Published

|

Last Updated

മാലി: മാലിദീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിന്റെ മോചനവും പുതിയ പ്രസിഡന്റിന്റെ രാജിയുമാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭം സംഘര്‍ഷ ഭരിതമായയതിനെത്തുടര്‍ന്ന് മൂന്ന് പ്രതിപക്ഷ നേതാക്കളെ യും പ്രവര്‍ത്തകരേയും മലിദ്വീപ് പോലീസ് അറസ്റ്റ് ചെയ്തു.
പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നാണ്് പ്രതിപക്ഷ നേതാക്കളേയും 200റോളം വരുന്ന നശീദ് അനുകൂലികളേയും പോലീസ് അറസ്റ്റ് ചെയതത്. രാത്രിവൈകും വരെ തുടര്‍ന്ന പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന് പോലീസ് കണ്ണീവാതകം പ്രയോഗിച്ചു. നശീദിന്റെ ജനപിന്തുണയുടെ ഏറ്റവും വലിയ തെളിവാണ് പ്രക്ഷോഭമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 13നാണ് അഴിമതി ആരോപണത്തെത്തുടര്‍ന്ന് മലിദ്വീപ് മുന്‍ പ്രസിഡന്റിനെ ജയിലിടച്ചത്.
നേതാക്കളെ ജയിലടച്ചത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ നീതികരിക്കാന്‍ കഴിയില്ലെന്നും മാലിദ്വീപ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി (എം ഡി പി) പറഞ്ഞു. തങ്ങളുടെ ഉന്നത നേതാക്കളെ മുഴുവനും സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അധികാരികളുടെ ഈ സമീപനം സമരം ശക്തമാക്കുന്നനിന് സഹായകമാകുമെന്നും അവര്‍ പറഞ്ഞു. അതേസമയം, അറസ്റ്റിനെ ന്യായീകരിച്ച് സര്‍ക്കാര്‍ രംഗത്തെത്തി. പ്രക്ഷോഭത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരെയും പോലീസിനെതിരെ ബലപ്രയോഗം നടത്തയവരെയുമാണ് അറസ്റ്റ് ചെയ്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.
എം ഡി പി ചെയര്‍മാന്‍ അലി വഹീദ്, അദലാത്ത് പാര്‍ട്ടി നേതാവ് ശൈഖ് ഇംറാന്‍ തുടങ്ങിയവരാണ് അറസ്റ്റ് വരിച്ചവരില്‍ പ്രമുഖര്‍. ് അതേസമയം, പ്രക്ഷോഭം നടന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പ് നശീദിനെ ജയിലിലടച്ചതിനെ വിമര്‍ശിച്ച് യു എന്‍ രംഗത്തെത്തി. നശീതിനെതിരായ നടപടി ഏകപക്ഷീയമാണന്ന് യു എന്‍ വൃത്തങ്ങള്‍ വിലയിരുത്തി.

---- facebook comment plugin here -----

Latest