International
ബോക്കോ ഹറാം ബന്ദിയാക്കിയ 234 പേരെ കൂടി മോചിപ്പിച്ചതായി നൈജീരിയ

അബൂജ : നൈജീരിയയില്‍ സാംബിസ വനത്തില്‍ ബോക്കോ ഹറാം തീവ്രവാദികളുടെ ശക്തികേന്ദ്രമായി കരുതുന്നയിടത്തില്‍നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 234 അംഗസംഘത്തെ മോചിപ്പിച്ചതായി സൈന്യം. കാടുകള്‍ അവസാനിക്കുന്ന കവുരി, കൊണ്ടുഗ എന്നിവിടങ്ങളില്‍നിന്നും ബന്ദികളെ രക്ഷപ്പെടുത്തിയതായി പ്രതിരോധമന്ത്രാലയം വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ബോക്കോ ഹറാമുമായി കടുത്ത പോരാട്ടം നടക്കുന്നതിനിടെ സാംബിസ കാടുകളില്‍നിന്നും ഈ ആഴ്ച ആദ്യം രക്ഷപ്പെടുത്തിയ നൂറ് കണക്കിന് സ്ത്രീകളുടേയും കുട്ടികളുടേയും ഫോട്ടോകളും സൈന്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോക്കോ ഹറാമിന്റെ കൈകളില്‍ അകപ്പെട്ട അവസാനത്തെ ബന്ദിയെയും മോചിപ്പിക്കുമെന്നും രാജ്യത്തെ തീവ്രവാദികളുടെ കൈകളില്‍നിന്നും മോചിപ്പിക്കുമെന്നും ഈ മാസത്തോടെ കാലാവധി പൂര്‍ത്തിയാക്കുന്ന പ്രസിഡന്റ് ഗുഡ്‌ലക് ജൊനാതന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോചിപ്പിച്ച സ്ത്രീകളും കുട്ടികളും ഏത് ഗ്രാമത്തിലുള്ളവരാണെന്ന് പരിശോധിച്ചുവരികയാണെന്ന് സൈന്യം പറഞ്ഞു. സൈനിക നടപടിക്കിടെ ചില സ്ത്രീകള്‍ക്ക് വെടിയേറ്റിരുന്നുവെന്നും മാസങ്ങളോളം തടവില്‍വെച്ച സത്രീകളെ ബോക്കോ ഹറാം തീവ്രവാദികള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിച്ചിരുന്നുവെന്നും സൂചന ലഭിച്ചതായി സൈനിക വക്താവ് പറഞ്ഞു. അതേസമയം ചില സ്ത്രീകള്‍ ബോക്കോ ഹറാമില്‍ ചേരാന്‍ സന്നദ്ധരായിരുന്നുവെന്നതു സംബന്ധിച്ച് വ്യക്തമായി വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
ഒരു വര്‍ഷം മുമ്പ് ചിബോക് സ്‌കൂളില്‍നിന്നും തട്ടിക്കൊണ്ടുപോയ ഏതെങ്കിലും വിദ്യാര്‍ഥിനികള്‍ ഇപ്പോള്‍ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടോയെന്ന തുസംബന്ധിച്ചും പ്രഖ്യാപനങ്ങളൊന്നുംതന്നെ നടന്നിട്ടില്ല. മുന്നൂറോളം വരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഖത്തെ സാംബിസ കാടുകളില്‍നിന്നും ചൊവ്വാഴ്ച സൈന്യം മൊചിപ്പിച്ചിരുന്നു.