Kerala
വി എം രാധാകൃഷ്ണനൊപ്പം ഉല്ലാസയാത്ര: ഡിസിസി സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകും

പാലക്കാട്: പാലക്കാട് ഡിസിസി സെക്രട്ടറി ബാലഗോപാലിനോട് കെപിസിസ വിശദീകരണം തേടി. വ്യവയായി വി എം രാധാകൃഷ്ണനുമായി വിനോദയാത്ര നടത്തിയ സംഭവത്തിലാണ് നടപടിയെടുക്കുന്നത്. ഇക്കാര്യത്തില്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി പ്രഡിഡന്റ് വി എം സുധീരന്‍ നയിച്ച ജനപക്ഷ യാത്രക്കിടെയായിരുന്നു സംഭവം. പാലക്കാട്ടെ വ്യവസായി വി എം രാധാകൃഷ്ണനുമൊത്ത് ബാലഗോപാല്‍ ഗോവയില്‍ ഉല്ലാസയാത്ര നടത്തിയ സംഭവത്തിലാണ് നടപടി വരുന്നത്. ഈ യാത്രയുടെ ദൃശ്യങ്ങള്‍ അന്നുതന്നെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
കെപിസിസി ജന.സെക്രട്ടറി കെ പി അനില്‍കുമാര്‍ വിശദമായി അന്വേഷിച്ച ശേഷമാണ് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഎം രാധാകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്ന് സംഭവമന്വേഷിച്ച അനില്‍കുമാറിനോട് ബാലഗോപാല്‍ സമ്മതിച്ചു. ഇവരിരുവരും ചേര്‍ന്ന് നടത്തുന്ന ക്ലബ്ബിന്റെ പേരിലായിരുന്നു യാത്ര. ഈ ക്വബ്ബിന്റെ പേരില്‍ ഇരുവരും ചേര്‍ന്ന് ചിട്ടി നടത്തുന്നതായി കെപിസിസി നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിനു മുമ്പും പലതവണ വി എം രാധാകൃഷ്ണനുമായി ഇത്തരം യാത്രകള്‍ നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനുപുറമേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്രകുമാറിന്റെ തോല്‍വിയിലും നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ടയാളാണ് ബാലഗോപാല്‍. ജനപക്ഷയാത്രയുടെ ഫണ്ടുപിരിവുമായി ബന്ധപ്പെട്ട് ബാലഗോപാല്‍ പരസ്യശാസനക്കും വിധേയനായിരുന്നു.