ബുദ്ധിനശിച്ച രാഷ്ട്രീയക്കാരുടെ പരിപാടിയാണ് ഹര്‍ത്താല്‍: ജസ്റ്റിസ് കെ ടി തോമസ്

Posted on: May 1, 2015 1:11 pm | Last updated: May 2, 2015 at 10:00 am

JUSTICE K.T THOMASകോട്ടയം: ബുദ്ധിനശിച്ച രാഷ്ട്രീയക്കാര്‍ക്ക് ആകെയുള്ള പരിപാടിയാണു ഹര്‍ത്താല്‍ ആഹ്വാനമെന്നു ജസ്റ്റിസ് കെ ടി തോമസ്. പൊന്‍കുന്നത്തു നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹര്‍ത്താല്‍ ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രീംകോടതി പറഞ്ഞിട്ടുപോലും ഇത്തരക്കാര്‍ മാനിക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതില്‍ തുല്യ ഉത്തരവാദിത്വമുണ്ട്. തുടര്‍ച്ചയായ ഹര്‍ത്താല്‍ കാരണം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നുവെന്നും വ്യവസായികള്‍ കേരളത്തിലേക്കു വരാത്ത സാഹചര്യമാണെന്നും കെ ടി തോമസ് പറഞ്ഞു.