നേപ്പാള്‍ ഭൂകമ്പം: മലയാളി ഡോക്ടര്‍മാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Posted on: April 30, 2015 11:04 am | Last updated: May 1, 2015 at 9:59 am
SHARE

nepal...കണ്ണൂര്‍/കാസര്‍ക്കോട്: നേപ്പാളില്‍ ഭൂകമ്പത്തില്‍ മരിച്ച മലയാളി ഡോക്ടര്‍മാരായ എ എസ് ഇര്‍ഷാദിന്റെയും ദീപക് കെ തോമസിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുവന്ന് സംസ്കരിച്ചു. ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ അവരവരുടെ വസതിയില്‍ എത്തിച്ചത്. ഇൗ സമയം ആയിരങ്ങള്‍ വീടുകളില്‍ തടിച്ച്കൂടിയിരുന്നു.

ദീപക്കിന്റെ സംസ്‌കാരം കണിച്ചാര്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയിലും ഇര്‍ഷാദിന്റെ ഖബറടക്കം കാസര്‍കോട് നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലുമാണ് നടന്നത്. ഇന്നലെ രാത്രി ബംഗളൂരുവിലെത്തിച്ച മൃതദേഹങ്ങള്‍ അവിടെ നിന്ന് ആംബുലന്‍സ് വഴിയാണ് നാട്ടിലെത്തിച്ചത്.

എംബാം ചെയ്ത മൃതദേഹങ്ങള്‍ നേപ്പാളിലെത്തിയ ബന്ധുക്കള്‍ ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. ഡോ. ദീപക്കിന്റെ സഹോദരി ഭര്‍ത്താവ് ലിജിന്‍ ജേക്കബ്, കുടുംബസുഹൃത്തും പോലീസ് ഓഫീസറുമായ ചേരിയില്‍ ജോസ് ജോസഫ്, ഡോ. ഇര്‍ഷാദിന്റെ സഹോദരന്‍ ലിയാഖത്ത് തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.