Connect with us

National

കര്‍ഷക പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രാഹുല്‍ പഞ്ചാബിലേക്ക് ട്രെയിന്‍ കയറി

Published

|

Last Updated

ന്യൂഡല്‍ഹി: കര്‍ഷകരുടെ യഥാര്‍ഥ അവസ്ഥ മനസ്സിലാക്കാന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇന്നലെ ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലേക്ക് ട്രെയിന്‍ കയറി. “കര്‍ഷകരുടെ യഥാര്‍ഥ അവസ്ഥ മനസിലാക്കാന്‍ ഞാന്‍ പഞ്ചാബിലേക്ക് പോകുകയാണ്” – റെയില്‍വേ സ്റ്റേഷനില്‍ വാര്‍ത്താ ലേഖകരോട് രാഹുല്‍ പറഞ്ഞു. സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. ഇത് തെറ്റാണ്. ഞങ്ങള്‍ ഇതിനെ നേരിടാന്‍ പോകുകയാണ് – രാഹുല്‍ പറഞ്ഞു. ഹരിയാനയിലെ അംബാലവരെ ട്രെയിനില്‍ പോകുന്ന രാഹുല്‍ അവിടെ നിന്ന് ഗോവിന്ദ്ഗഡിലേക്ക് റോഡ്മാര്‍ഗം പോകും. അവിടെ ധാന്യ വിപണിയിലെ അവസ്ഥ മനസ്സിലാക്കിയശേഷം , ഖന്നയിലെ ഒരു കര്‍ഷക ഭവനത്തില്‍ രാത്രി ചെലവഴിക്കും.
അതേസമയം, ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി ആരോപിച്ചു.