വഴി ചോദിച്ചെത്തിയ ആള്‍ വീട്ടമ്മയുടെ താലിമാല മോഷ്ടിച്ചു

Posted on: April 28, 2015 1:10 pm | Last updated: April 28, 2015 at 1:10 pm

thaliപരപ്പനങ്ങാടി: വഴി ചോദിച്ച് വീട്ടിലെത്തിയ അജ്ഞാതന്‍ വീട്ടമ്മയുടെ താലി മാല പൊട്ടിച്ച് രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപത്തെ മൂച്ചിക്കല്‍ ഗംഗാധരന്റെ ഭാര്യ രമണിയുടെ കഴുത്തിലെ നാല് പവന്റെ സ്വര്‍ണ താലിമാലയാണ് പൊട്ടിച്ചത്. ചെറിയ കഷ്ണമാണ് വീട്ടമ്മക്ക് കിട്ടിയത്. പിടിവലിക്കിടയില്‍ വീട്ടമ്മ വീണതോടെ മോഷ്ടാവ് കടന്നു കളയുകയായിരുന്നു. വഴി ചോദിച്ച് വീടിന്റെ കോലായില്‍ കയറി ബെല്ല് അടിച്ച് മോഷ്ടാവ് പുറത്തെത്തിയ വീട്ടമ്മയുടെ കഴുത്തിലെ താലിമാല പൊട്ടിക്കുകയായിരുന്നു.