ബി സി സി ഐയോട് ഗവാസ്‌കര്‍ 1.90 കോടി ആവശ്യപ്പെട്ടു

Posted on: April 28, 2015 5:45 am | Last updated: April 28, 2015 at 12:46 am

sunil-gavaskarന്യൂഡല്‍ഹി: സുപ്രീം കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ വര്‍ഷം ഐ പി എല്‍ പ്രസിഡന്റ് സ്ഥാനം വഹിച്ച സുനില്‍ ഗവാസ്‌കര്‍ വേതന ഇനത്തില്‍ 1.90 കോടി ബി സി സി ഐയോട് (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) ആവശ്യപ്പെട്ടു. ബി സി സി ഐ പ്രവര്‍ത്തക സമിതി അംഗമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ടവര്‍ ഐ പി എല്‍ നടത്തിപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്ന ഹരജിയില്‍ വിധി പറഞ്ഞപ്പോഴായിരുന്നു കോടതി സുനില്‍ ഗവാസ്‌കര്‍ ഐ പി എല്‍ മേധാവിയായി താത്കാലികാടിസ്ഥാനത്തില്‍ ചുമതലപ്പെടുത്തിയത്. ഗവാസ്‌കറിന് അര്‍ഹിക്കുന്ന തക വേതനമായി നല്‍കാനും ഉത്തരവുണ്ടായിരുന്നു. ഇതില്‍ കാലതാമസം നേരിട്ടപ്പോഴാണ് ഗവാസ്‌കര്‍ ഐ പി എല്‍ മേധാവിയായിരുന്ന കാലത്ത് തനിക്ക് മറ്റ് ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുമായിരുന്ന തുക കണക്കാക്കി വേതനം ആവശ്യപ്പെട്ടത്. വിവിധ മാധ്യമങ്ങളില്‍ കോളമിസ്റ്റായും ടെലിവിഷനില്‍ കമെന്റേറ്ററായും പ്രവര്‍ത്തിച്ചിരുന്നത് ഐ പി എല്‍ തിരക്കിനിടെ ഗവാസ്‌കര്‍ ഉപേക്ഷിച്ചിരുന്നു.