അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജയലളിതക്ക് തിരിച്ചടി

Posted on: April 27, 2015 12:46 pm | Last updated: April 28, 2015 at 1:08 am

Jayalalithaa_wipes_eyes_PTI_650ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. ജയലളിതയുടെ അപ്പീലില്‍ കര്‍ണാടക ഹൈക്കോടതിക്ക് വിധി പറയാമെന്ന് സുപ്രീംകോടതി പറഞ്ഞു. കേസില്‍ പുനര്‍വിചാരണ വേണമെന്ന ജയലളിതയുടെ അപ്പീല്‍ തള്ളിയ കോടതി ജയലളിത നല്‍കിയ അപ്പീലില്‍ പുതുതായി വാദം കേള്‍ക്കേണ്ടതില്ലെന്നും തീരുമാനിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിന് അര്‍ഹതയില്ലെന്നും കോടതി ഉത്തരവിട്ടു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിത്ക്കു വേണ്ടി ഭാവാനി സിംഗ് ഹാജരായിരുന്നു. ഇതിനെതിരെ ഡി എം കെ നേതാവ് കെ അന്‍പഴകനാണ് സുപ്രീംകോടതിയെ സമീപിച്ചത്.