Connect with us

Malappuram

വെഞ്ചാലിയില്‍ ഏക്കര്‍ കണക്കിന് പുഞ്ചകൃഷി വെള്ളത്തിലായി

Published

|

Last Updated

തിരൂരങ്ങാടി: വേനല്‍മഴ കരാണം വെഞ്ചാലിയിലെ ഏക്കര്‍ കണക്കിന് നെല്ലുകള്‍ വെള്ളത്തിലായി. വെഞ്ചാലിപാടത്തെ കൊട്ടേരിതാഴം ചെറുമുക്ക് ഭാഗങ്ങളിലെ പുഞ്ചകൃഷിയാണ് വെള്ളത്തിനടിയിലായിട്ടള്ളത്. വിളവ് പൂര്‍ത്തിയായി കൊയ്യാറായതും ദിവസങ്ങള്‍ കഴിഞ്ഞാല്‍ കൊയ്‌തെടുക്കാന്‍ പാകത്തിലായവയും ഇതില്‍ പെടുന്നു.
വിളവ് എത്തിയിട്ടും കൊയ്യാന്‍ ജോലിക്കാരെ കിട്ടാത്തതാണ് കര്‍ഷകര്‍ക്ക് അടിയായത്.പല കര്‍ഷകരും ബേങ്കില്‍നിന്ന് പമം വായ്പ എടുത്തും കടംവാങ്ങിയുമാണ് കൃഷി നടത്തിയിട്ടുള്ളത്. ഭീമമായ തുക ഇതുമൂലം നഷ്ടമാകുന്നു. മഴ പെയ്തതോടെ നെല്ല് മുളക്കാന്‍ തുടങ്ങിയിട്ടുണ്ട്.
വയലില്‍ വെള്ളമായതോടെ ഇനി ഇവ കൊയ്യണമെങ്കില്‍ ചങ്ങലയുള്ള കൊയ്ത്ത് യന്ത്രം വേണം. മറ്റു കൊയ്ത്ത് യന്ത്രങ്ങള്‍ വയലില്‍ ഇറക്കിയാല്‍ അവചെളിയില്‍ പൂളാന്‍ ഇടവരും. ആനക്കയത്ത് നിന്നോ താനൂരില്‍നിന്നോ വേണം ഇത്തരം യന്ത്രങ്ങള്‍ കൊണ്ടുവരാന്‍. ഇപ്പോള്‍ തിരക്കുള്ള സമയമായതിനാല്‍ അവ കിട്ടാന്‍ വൈകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Latest