Connect with us

Kozhikode

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സമ്മേളനം തിരുവനന്തപുരത്ത്

Published

|

Last Updated

കോഴിക്കോട്: മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയുടെ ആറാമത് സംസ്ഥാന സമ്മേളനം മെയ് 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തും. 12ന് ഉച്ചക്ക് രണ്ടരക്ക് “ന്യൂനപക്ഷ അവകാശങ്ങള്‍; പ്രശ്‌നങ്ങളും പരിഹാരവും” എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി മഞ്ഞളാംകുഴി അലി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍, ഡോ. പി എ നസീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
13ന് രണ്ട് മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫര്‍ ആഗ, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീര്‍, പി കെ അബ്ദുര്‍റബ്ബ്, വി കെ ഇബ്‌റാഹിംകുഞ്ഞ്, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, പി വി അബ്ദുല്‍ വഹാബ് എം പി തുടങ്ങിയവര്‍ സംബന്ധിക്കും.
ചടങ്ങില്‍ മെട്രോ മുഹമ്മദ് ഹാജിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി “ഡോ. അര്‍ജ്ജുന്‍സിംഗ് അവാര്‍ഡ്” സമ്മാനിക്കും.