Connect with us

Sports

ശ്രീനിവാസന്‍ വീണ്ടും വിവാദക്കുരുക്കില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനെതിരെ പുതിയ ആരോപണം. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലെ (ബി സി സി ഐ) സഹപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ശ്രീനിവാസന്‍ ലണ്ടന്‍ ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയെന്നാണ് ആരോപണം. അംഗങ്ങളുടെ ഫോണ്‍ സംഭാഷണങ്ങളും ഇ മെയിലുകളും ചോര്‍ത്തിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. 14 കോടി രൂപയാണ് ഇതിനായി ശ്രീനിവാസന്‍ ചെലവിട്ടത്. ഇത് ബി സി സി ഐയുടെ പണമാണെന്നാണ് റിപ്പോര്‍ട്ട്. ചാരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആരോപണം അന്വേഷിക്കാന്‍ അനുരാഗ് ഠാക്കൂറിനെ അധ്യക്ഷനാക്കി ബി സി സി ഐ കമ്മിറ്റിയെ നിയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബി സി സി ഐ പ്രസിഡന്റായി ജഗ്‌മോഹന്‍ ഡാല്‍മിയ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ യോഗത്തിലാണ് തീരുമാനമുണ്ടായത്. അതിനിടെ, ശ്രീനിവാസന്റെ ഉടമസ്ഥതയിലായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിപണി മൂല്യം കുറച്ചു കാണിച്ചതിനും ശ്രീനിവാസനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് സൂചനയുണ്ട്.

Latest