Connect with us

Wayanad

സ്‌കൂള്‍ പ്രവേശനത്തിന് മുമ്പ് പ്രതിരോധ കുത്തിവെപ്പ് കാര്‍ഡ് നിര്‍ബന്ധമാക്കണം

Published

|

Last Updated

കല്‍പ്പറ്റ: കേരളത്തിലെ ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ അര്‍ധവാര്‍ഷിക സമ്മേളനം “ദി സമ്മര്‍ മെഡിക്കോണ്‍” ലക്കിടിയില്‍ നടത്തി. “പോഷകാഹാരവും പ്രതിരോധ കുത്തിവെപ്പും നല്ല ആരോഗ്യത്തിന്, ആരോഗ്യമുള്ള രാഷ്ട്രത്തിന്” എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ പരിപാടി ഐ എ പി നാഷനല്‍ പ്രസിഡന്റ് ഡോ. സച്ചിദാനന്ദ കമ്മത്ത് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ശിശുരോഗ വിഭാഗം മേധാവി ഡോ. എലിസബ്ധ്, കോഴിക്കോട് മെഡിക്കല്‍ കോളജ് മേധാവി ഡോ. റിയാസ്, ഡോ. സുബ്രഹ്മണ്യന്‍ ബംഗളൂരു, ഡോ. ജയചന്ദ്രന്‍ പെരിന്തല്‍മണ്ണ, ഡോ. എസ്.ആര്‍. അനില്‍ എറണാകുളം, ഡോ. ഐ. റിയാസ് തിരുവനന്തപുരം, ഡോ. സുകുമാരന്‍ കോട്ടയം, ഡോ. അനന്ത കേശവന്‍ തൃശൂര്‍, ഡോ. ഷാജി തോമസ് ജോണ്‍, ഡോ. ഇ കെ സുരേഷ്‌കുമാര്‍, ഡോ. ജയകുമാര്‍ കോട്ടയം എന്നിവ ക്ലാസെടുത്തു. ഡോ. മധുസൂദനന്‍, ഡോ. ബെറ്റി ജോസ്, ഡോ. സുരാജ് എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നുമുള്ള ശിശുരോഗ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
രോഗ കുത്തിവെപ്പു വാരം സംസ്ഥാനതല ഉദ്ഘാടനം മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ടി.യു. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എം. അനന്ദ കേശവന്‍ അധ്യക്ഷത വഹിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലും, പ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള കുപ്രചാരണങ്ങള്‍ കൂടുതലായി കാണുന്ന സാഹചര്യത്തിലും കേരളമൊട്ടാകെ ബോധവത്കരണ ക്ലാസ് നടത്തുമെന്ന് ഡോ. ആനന്ദ കേശവന്‍ പറഞ്ഞു. സ്‌കൂള്‍ പ്രവേശനത്തിന് മുമ്പ് പ്രതിരോധ കുത്തിവെപ്പ് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ സംഘടന തീരുമാനിച്ചു.