ഉത്തരേന്ത്യയിൽ വീണ്ടും ഭൂചലനം

Posted on: April 26, 2015 1:35 pm | Last updated: April 27, 2015 at 12:07 am

image

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും ഭൂചലനം അനുഭവപ്പെട്ടു. ഡൽഹിയിലെ ദേശീയ തലസ്ഥാന മേഖലയിലും ഗുവാഹത്തി , ഡെറാഡൂൺ, ഉത്തരാഞ്ചൽ, ലക്നൗ, കൊൽക്കത്ത, ഭൂവനേശ്വർ എന്നിവിടങ്ങളിലുമാണ് ഇന്ന് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6. 7 തീവ്രത രേഖപ്പെ ടുത്തിയ ചലനമാണ് ഇന്ന് ഉണ്ടായത്. ഇതേ തുടർന്ന് മെട്രോ ട്രെയിൻ സർവീസ് നിർത്തിവെച്ചു. നേപ്പാളിലെ കൊഡാരിയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.

ഇന്നലെ നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിൻ്റെ തുടർ ചലനമാണ് ഇതെന്നും 72 മണിക്കൂർ കരുതിയിരിക്കണമെന്നും വിദഗ്ധർ പറയുന്നു. ഇന്ന് രാവിലെ നേപ്പാളിയും ശക്തമായ തുടർ ചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. ഉത്തരേന്ത്യയിൽ ഇന്നലെ ഉണ്ടായ ഭൂചലനത്തിൽ അമ്പതിലേറെ പേർ മരിച്ചിരുന്നു.