ബാബാ രാംദേവ് ഭൂചലനത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു

Posted on: April 25, 2015 8:08 pm | Last updated: April 25, 2015 at 8:08 pm
SHARE

baba ramdevന്യൂഡല്‍ഹി: യോഗാചാര്യന്‍ ബാബാ രാംദേവ് ഭൂചലനത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. അഞ്ച് ദിവസത്തെ യോഗ പരിശീലന ക്ലാസിനായി നേപ്പാളിലെത്തിയ രാംദേവ് പങ്കെടുത്ത യോഗക്യാമ്പ് ഭൂചലനത്തില്‍ തകര്‍ന്നു. രാംദേവ് ക്യാമ്പില്‍ നിന്ന് പുറത്തിറങ്ങി മിനുട്ടുകള്‍ക്കുള്ളിലായിരുന്നു ഭൂചലനം. തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറിയ രാംദേവ് കൂറ്റന്‍ കെട്ടിടങ്ങള്‍ തകര്‍ന്നടിയുന്നതിന് ദൃക്‌സാക്ഷയായെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.