മെട്രോ യാത്ര ആസ്വദിച്ച് മോദി; ഇ ശ്രീധരന് നന്ദി

Posted on: April 25, 2015 2:34 pm | Last updated: April 25, 2015 at 2:34 pm

modi in metro trainന്യൂഡല്‍ഹി: മെട്രോ യാത്രയുടെ സുഖമാസ്വദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഷണല്‍ ഇന്റലിജന്‍സ് അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിനായുള്ള യാത്രക്കാണു മോദി മെട്രോ തിരഞ്ഞെടുത്തത്. ദൗള കുവാ സ്റ്റേഷനില്‍ നിന്നും ദ്വാരക സ്റ്റേഷനിലേക്കാണു മോദി മെട്രോയില്‍ യാത്ര ചെയ്തത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇ ശ്രീധരന്‍ പല തവണ തന്നോടു മെട്രോയെക്കുറച്ചു സംസാരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ താനതു നേരിട്ടനുഭവിച്ചെന്നും മോദി പറഞ്ഞു. ട്വിറ്ററില്‍ ഈ ശ്രീധരനു മോദി നന്ദി രേഖപ്പെത്തി.