Connect with us

National

രാഹുല്‍ കേദാര്‍നാഥില്‍; വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു

Published

|

Last Updated

കേദാര്‍നാഥ്: അവധിക്ക് ശേഷം തിരിച്ചെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചു. 2013ല്‍ കേദാര്‍നാഥില്‍ നടന്ന വെള്ളപ്പൊക്കത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനാണ് ഇവിടെയെത്തിയതെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു വിഷയത്തക്കുറിച്ചും ഇപ്പോള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇവിടെയത്തുമ്പോള്‍ വലിയ രീതിയിലുള്ള ആത്മീയ ഊര്‍ജം ലഭിക്കുന്നുണ്ടെന്നും രാഹൂല്‍ കൂട്ടിച്ചേര്‍ത്തു. 16 കിലോ മീറ്ററോളം ദൂരം കാല്‍നടന്നാണ് രാഹൂല്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്. തനിക്ക് കാല്‍നടയായി ക്ഷേത്ര ദര്‍ശനം നടത്താന്‍ പ്രധനമായി രണ്ടു കാരണങ്ങളുണ്ട്. 2013ലെ വെള്ളപ്പോക്കത്തില്‍ മരണമടഞ്ഞുപോയവരോട് ആദര സൂചകമാണ് ആദ്യത്തേത്.
അന്ന് താന്‍ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.4,000പരം പേര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു കേഥാര്‍നാഥിലേക്ക് ഹെലികോപറ്റര്‍ മാര്‍ഗം വരുന്നത് മരണമടഞ്ഞവരോടുള്ള നിന്ദയാകുമെന്നാണ് താന്‍ ചിന്തിക്കുന്നത്. രണ്ടാമതായി ഇവിടുത്തെ ചുമട്ടു തൊഴിലാളികളെ ആലോചിച്ചാണ്. ധാരാളം പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ടവര്‍. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയടക്കം ചുമക്കുന്നത് അവരാണ്. അതു കൊണ്ട് തന്നെയാണ് തന്റെ സഹോദരങ്ങളോടപ്പം നടക്കാനിറങ്ങിയതെന്ന് രാഹൂല്‍ പറഞ്ഞു. അമ്പലത്തില്‍ എന്താണ് അര്‍പ്പിച്ചതെന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹൂല്‍ താനോന്നും അര്‍പ്പിച്ചിട്ടില്ലെന്നും അതാണ് തന്റെ ശൈലി. ക്ഷേത്രത്തില്‍ പോയി. താനോന്നും പ്രര്‍ഥിച്ചിട്ടില്ല. ഇവിടെയെത്തിയപ്പോള്‍ ഒരല്‍പ്പം ആത്മീയ അനുഭൂതി ലഭിച്ചെന്നും രാഹുല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനമെന്ന പ്രചാരണം ഒഴിവാക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ക്ഷേത്രദര്‍ശനം നടത്തിയതെന്നും വാര്‍ത്തകളുണ്ട്.

Latest