ഐ ഐ എം പ്രവേശനത്തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍

Posted on: April 23, 2015 7:13 pm | Last updated: April 24, 2015 at 12:16 am

crimnalലഖ്‌നൗ: കോഴിക്കോട് ഐ ഐ എമ്മില്‍ നടന്ന പ്രവേശന തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേരെ സി ബി ഐ അറസ്റ്റ് ചെയ്തു. പ്രധാന പ്രതികളായ സിയാഗുല്‍ അബ്ബാസ്, അസ്‌ലം അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ലഖ്‌നൗവില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പ്രവേശനം തരപ്പെടുത്തുന്നതിനായി വിദ്യാര്‍ഥികളില്‍നിന്ന് പണപ്പിരിവ് നടത്തിയവരാണ് ഇവര്‍. അഞ്ച് കോടിയുടെ കോഴ ഇടപാടിലൂടെ 80 പേര്‍ പ്രവേശനം നേടിയതുമായി ബന്ധപ്പെട്ടതാണ് കേസ്.