യു ഡി എഫിന്റെ വടക്കന്‍ മേഖലാ ജാഥ വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും

Posted on: April 22, 2015 8:52 pm | Last updated: April 23, 2015 at 12:08 am

veerendrakumarകോഴിക്കോട്:യു ഡി എഫിന്റെ വടക്കന്‍ മേഖലാ ജാഥ ജെ ഡി യു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്യും. മേയ് 19ന് വൈകിട്ട് നാലിന് കോഴിക്കോട് മുതലക്കുളത്താണ് റാലി. നേരത്തെ കോഴിക്കോട് മേഖലാ ജാഥയുടെ ഉദ്ഘാടനത്തില്‍ നിന്നു വീരേന്ദ്ര കുമാര്‍ വിട്ടു നില്‍ക്കുമെന്ന് ജെ ഡി യു തീരുമാനിച്ചിരുന്നു.

ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവര്‍ ജെ ഡി യുവുമായി അനുരഞ്ജന ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. പാര്‍ട്ടിക്ക് യു ഡി എഫില്‍ കൂടുതല്‍ പരിഗണന ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണയായി. ആര്‍ എസ് പിക്കു കൂടുതല്‍ പരിഗണന ലഭിക്കുന്നതാണു വീരേന്ദ്രകുമാറിനെ ചൊടിപ്പിച്ചതെന്നാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.